പ്രവേശനക്ഷമത · KSRTC Accessibility · KSRTC
ഈ സൈറ്റ് എല്ലാവർക്കും ഉപയോഗിക്കാൻ കഴിയണം — കാഴ്ചക്കുറവുള്ളവർക്കും, കീബോർഡ് മാത്രം ഉപയോഗിക്കുന്നവർക്കും, പഴയ ഫോണിലും കുറഞ്ഞ വേഗതയിലും വായിക്കുന്നവർക്കും. This site should be usable by everyone — including people with low vision, people who use a keyboard only, and people reading on an old phone over a slow connection.
ഉള്ളടക്കം Page content
പാലിക്കുന്ന മാനദണ്ഡം The standard we work to
WCAG 2.1 ലെവൽ AA ആണ് ഈ സൈറ്റിന്റെ ലക്ഷ്യം. കേന്ദ്ര സർക്കാരിന്റെ GIGW 3.0 മാർഗ്ഗരേഖയും ഇതേ നിലവാരമാണ് സർക്കാർ വെബ്സൈറ്റുകൾക്ക് നിർദ്ദേശിക്കുന്നത്.
പ്രവേശനക്ഷമത ഒരു ഘട്ടത്തിൽ തീരുന്ന ജോലിയല്ല. ഓരോ പുതിയ പേജും ഇതേ മാനദണ്ഡം അനുസരിച്ചാണ് പരിശോധിക്കുന്നത്.
This site works to WCAG 2.1 Level AA. GIGW 3.0, the Government of India's guidelines for government websites, adopts the same standard.
Accessibility is not a task that finishes. Every new page is checked against the same standard.
സ്വീകരിച്ച നടപടികൾ What has been done
- എല്ലാ പേജിലും ഉള്ളടക്കത്തിലേക്ക് നേരിട്ട് പോകാനുള്ള ലിങ്ക്, കീബോർഡ് ഉപയോഗിക്കുന്നവർക്ക്.A skip link on every page, for people navigating by keyboard.
- മുകളിലെ പട്ടയിൽ അക്ഷരവലുപ്പം കൂട്ടാനും കുറയ്ക്കാനുമുള്ള ബട്ടണുകളും ഉയർന്ന കോൺട്രാസ്റ്റ് സൗകര്യവും.Text-size controls and a high-contrast mode in the bar at the top of every page.
- ഓരോ പേജിലും ഒരൊറ്റ പ്രധാന തലക്കെട്ട്; തലക്കെട്ടുകളുടെ ക്രമം ഒഴിവാക്കാതെ പാലിക്കുന്നു.One main heading per page, with heading levels used in order and none skipped.
- എല്ലാ ഫോം കള്ളികൾക്കും ദൃശ്യമായ ലേബൽ.A visible label on every form control.
- ചിത്രങ്ങൾക്ക് മലയാളത്തിലും ഇംഗ്ലീഷിലും ബദൽ വിവരണം.Alternative text for images in both Malayalam and English.
- പട്ടികകൾക്ക് അടിക്കുറിപ്പും വരി–നിര ബന്ധം വ്യക്തമാക്കുന്ന അടയാളങ്ങളും.Captions on tables, and markup that ties each cell to its row and column.
- ഫോൺ നമ്പറുകൾ ഒറ്റ ഞെക്കിൽ വിളിക്കാവുന്ന ലിങ്കുകളായി.Phone numbers published as links that dial in one tap.
- ജാവാസ്ക്രിപ്റ്റ് ഇല്ലാതെയും എല്ലാ പേജും പ്രവർത്തിക്കും.Every page works with JavaScript switched off.
- മലയാളവും ഇംഗ്ലീഷും വെവ്വേറെ എഴുതി അംഗീകരിക്കുന്നു; യന്ത്ര പരിഭാഷ ഉപയോഗിക്കുന്നില്ല.Malayalam and English are written and approved separately; no machine translation is used.
പ്രശ്നം അറിയിക്കാൻ Reporting a problem
ഈ സൈറ്റിലെ ഒരു പേജോ രേഖയോ ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ അറിയിക്കുക. ഏത് പേജ്, ഏത് ഉപകരണം അല്ലെങ്കിൽ സഹായ സാങ്കേതികവിദ്യ, എന്ത് സംഭവിച്ചു — ഇത്രയും വിവരങ്ങൾ ചേർത്താൽ പരിഹാരം വേഗത്തിലാകും.
ഒരു പേജ് ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ട് മാത്രം ഒരു സേവനം നിഷേധിക്കപ്പെടരുത്. ആ വിവരം ഫോണിലൂടെ നൽകാൻ ടോൾ ഫ്രീ നമ്പറും കൺട്രോൾ റൂമും ലഭ്യമാണ്.
If any page or document on this site cannot be used, please tell us. Naming the page, the device or assistive technology you were using, and what happened will get it fixed faster.
No one should lose a service because a page could not be used. The toll-free line and the control room can supply the same information by phone.
cr.ksrtc@kerala.gov.in cr.ksrtc@kerala.gov.in