പതിവ് ചോദ്യങ്ങൾ · KSRTC Frequently asked questions · KSRTC
ഏറ്റവും കൂടുതൽ ചോദിക്കപ്പെടുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ചെറിയ ഉത്തരങ്ങളും. ഓരോന്നിനും പിന്നിൽ വിശദമായ പേജ് വേറെയുണ്ട്. The questions asked most often, with short answers. Each has a fuller page behind it.
ഉള്ളടക്കം Page content
നിരക്ക് എങ്ങനെയാണ് കണക്കാക്കുന്നത്? How is a fare worked out?
ബസ് ക്ലാസിന്റെ കിലോമീറ്റർ നിരക്കിനെ യാത്രാ ദൂരം കൊണ്ട് ഗുണിച്ചാണ്. കണക്കാക്കിയ തുക ആ ക്ലാസിന്റെ കുറഞ്ഞ നിരക്കിലും താഴെയാണെങ്കിൽ കുറഞ്ഞ നിരക്ക് ഈടാക്കും. ഇപ്പോഴത്തെ നിരക്ക് പട്ടിക 2022 മേയ് 1 മുതൽ പ്രാബല്യത്തിലുള്ളതാണ്; 'നിരക്കുകൾ' പേജിൽ പട്ടികയും കണക്കുകൂട്ടലും ഉണ്ട്.
By multiplying the class's per-kilometre rate by the distance travelled. If the result is below that class's minimum fare, the minimum is charged. The rate card in force is dated 1 May 2022; the Fares page carries both the table and a calculator.
ഓൺലൈനിൽ എത്ര സർവീസുകൾ ബുക്ക് ചെയ്യാം? How many services can be booked online?
603 സർവീസുകൾ ഓൺലൈൻ റിസർവേഷനിൽ ലഭ്യമാണ്. ക്ലാസ് തിരിച്ചുള്ള കണക്ക് 'ബസ് ക്ലാസുകൾ' പേജിലുണ്ട്.
603 services are offered for online reservation. The class-by-class breakdown is on the Bus classes page.
എങ്ങനെ പണമടയ്ക്കാം? How can I pay?
PhonePe വഴി യു.പി.ഐ. ഉപയോഗിച്ചോ BillDesk വഴി കാർഡ്, നെറ്റ് ബാങ്കിംഗ്, യു.പി.ഐ. എന്നിവ ഉപയോഗിച്ചോ.
By UPI through PhonePe, or by card, net banking or UPI through BillDesk.
ടിക്കറ്റ് റദ്ദാക്കിയാൽ എത്ര തുക തിരികെ കിട്ടും? How much do I get back if I cancel?
എത്ര നേരത്തെ റദ്ദാക്കുന്നു എന്നതനുസരിച്ച്: 72 മണിക്കൂറിലധികം മുമ്പ് കിഴിവില്ല; 72–48 മണിക്കൂറിൽ 10%; 48–24-ൽ 25%; 24–12-ൽ 40%; 12–2 മണിക്കൂറിൽ 50%; 2 മണിക്കൂറിൽ താഴെയോ പുറപ്പെട്ട ശേഷമോ റീഫണ്ട് ഇല്ല. റിസർവേഷൻ ഫീസ് ഒരു സാഹചര്യത്തിലും തിരികെ നൽകില്ല.
It depends on how early you cancel: more than 72 hours before, nil deduction; 72–48 hours, 10%; 48–24, 25%; 24–12, 40%; 12–2 hours, 50%; under 2 hours or after departure, no refund. The reservation fee is not refundable in any case.
പണം പോയി, ടിക്കറ്റ് കിട്ടിയില്ല. എന്ത് ചെയ്യും? Money left my account but no ticket was issued.
പരാജയപ്പെട്ട ഇടപാടുകളുടെ തുക 7 ബാങ്ക് പ്രവൃത്തി ദിവസത്തിനുള്ളിൽ, പണമടച്ച അതേ മാർഗ്ഗത്തിലേക്ക് തിരികെ വരും. അതിനുശേഷവും കിട്ടിയില്ലെങ്കിൽ ഇടപാട് വിവരങ്ങൾ സഹിതം റിസർവേഷൻ വിഭാഗത്തെ ബന്ധപ്പെടുക: +91 9447071021.
A failed transaction is refunded within 7 banking days, to the instrument the payment came from. If it has not arrived after that, contact the reservation section with the transaction details: +91 9447071021.
ഒരു ഡിപ്പോയുടെ നമ്പർ എവിടെ കിട്ടും? Where do I find a depot's number?
ഡിപ്പോ ഡയറക്ടറിയിൽ. 119 ഓഫീസുകളും പേര്, മേഖല, ജില്ല എന്നിവ വെച്ച് തിരയാം; ഓരോ നമ്പറും ഒറ്റ ഞെക്കിൽ വിളിക്കാം.
In the depot directory. All 119 offices are searchable by name, zone and district, and every number is dialable in one tap.
പരാതി എങ്ങനെ നൽകാം? How do I make a complaint?
'പരാതി നൽകുക' പേജിലെ ഫോം വഴി. പരാതി രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ട്രാക്കിംഗ് നമ്പർ ലഭിക്കും; അത് സൂക്ഷിച്ചാൽ പിന്നീട് നില പരിശോധിക്കാം.
Through the form on the Submit a grievance page. You are given a tracking number when the complaint is registered; keep it and you can check the status later.
ഏത് നമ്പറിലാണ് വിളിക്കേണ്ടത്? Which number should I call?
പൊതുവായ സഹായത്തിന് ടോൾ ഫ്രീ 1800-599-4011. ഓടിക്കൊണ്ടിരിക്കുന്ന സർവീസ് സംബന്ധിച്ച അടിയന്തര കാര്യങ്ങൾക്ക് കൺട്രോൾ റൂം 0471-2463799. ബുക്കിംഗിന് +91 9447071021. അഴിമതി സംബന്ധിച്ച വിവരങ്ങൾക്ക് വിജിലൻസ് 9447071017.
For general help, the toll-free line 1800-599-4011. For something urgent about a service in operation, the control room on 0471-2463799. For booking, +91 9447071021. For anything concerning corruption, vigilance on 9447071017.
ഈ സൈറ്റ് മലയാളത്തിലുണ്ടോ? Is this site available in Malayalam?
ഉണ്ട്. മലയാളമാണ് ഈ സൈറ്റിന്റെ പ്രാഥമിക ഭാഷ; ഇംഗ്ലീഷ് സമാന്തരമായി നൽകിയിരിക്കുന്നു. രണ്ട് ഭാഷയിലെയും ഉള്ളടക്കം പ്രത്യേകം എഴുതി അംഗീകരിക്കുന്നതാണ് — യന്ത്ര പരിഭാഷയല്ല.
Yes. Malayalam is this site's primary language and English runs in parallel. Both languages are written and approved separately; neither is machine translation.