ഉള്ളടക്കത്തിലേക്ക് പോകുകSkip to content

ടിക്കറ്റ് ബുക്ക് ചെയ്യുക · KSRTC Book a ticket · KSRTC


ഓൺലൈൻ റിസർവേഷനിലൂടെ സീറ്റ് ഉറപ്പാക്കാം. ഏതൊക്കെ സർവീസുകൾ ലഭ്യമാണ്, പണം എങ്ങനെ അടയ്ക്കാം, എവിടെ സഹായം ചോദിക്കാം എന്നിവ ഈ പേജിലുണ്ട്. A seat can be reserved online. This page sets out which services are available, how payment is made, and where to ask for help.

ഉള്ളടക്കം Page content

ഓൺലൈനിൽ എന്ത് ബുക്ക് ചെയ്യാം What can be booked online

കോർപ്പറേഷന്റെ 603 സർവീസുകൾ ഓൺലൈൻ റിസർവേഷനിൽ ലഭ്യമാണ് — സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ്, ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്ലോർ എ.സി., സൂപ്പർ എക്സ്പ്രസ്, മൾട്ടി ആക്സിൽ, മിന്നൽ, എൽ.എൻ.ജി. എ.സി. സീറ്റർ എന്നിങ്ങനെ വിവിധ ക്ലാസുകളിലായി. ക്ലാസ് തിരിച്ചുള്ള കണക്ക് 'ബസ് ക്ലാസുകൾ' പേജിലുണ്ട്.

ബുക്ക് ചെയ്യുന്നതിന് മുമ്പ് 'യാത്ര തിരയുക' പേജിൽ പുറപ്പെടുന്ന സമയവും ബസ് ക്ലാസും ഏകദേശ നിരക്കും നോക്കാം. റദ്ദാക്കൽ വ്യവസ്ഥകൾ 'റദ്ദാക്കലും റീഫണ്ടും' പേജിൽ വിശദമായി നൽകിയിട്ടുണ്ട്; ബുക്ക് ചെയ്യുന്നതിന് മുമ്പ് ഒരു തവണ വായിക്കുന്നത് നല്ലതാണ്.

603 of the Corporation's services are offered for online reservation, across Super Fast, Super Deluxe, Fast Passenger, Low Floor AC, Super Express, Multi Axle, Minnal and LNG AC Seater. The class-by-class count is on the Bus classes page.

Before booking, the journey search page will show the departure time, the class and an indicative fare. The cancellation terms are set out in full on the Cancel and refund page, and are worth reading once before you pay.

ഓൺലൈൻ റിസർവേഷൻ തുറക്കുക — ഈ സൈറ്റിന് പുറത്ത് Open online reservation · leaves this site

പണമടയ്ക്കാനുള്ള വഴികൾ Ways to pay

  • PhonePe — യു.പി.ഐ. വഴിPhonePe — by UPI
  • BillDesk — കാർഡ്, നെറ്റ് ബാങ്കിംഗ്, യു.പി.ഐ.BillDesk — cards, net banking and UPI

പണം കൈമാറ്റം പരാജയപ്പെട്ടാൽ തുക 7 ബാങ്ക് പ്രവൃത്തി ദിവസത്തിനുള്ളിൽ തിരികെ ലഭിക്കും. റീഫണ്ട് എപ്പോഴും പണമടച്ച അതേ മാർഗ്ഗത്തിലേക്കാണ് വരിക.

If a payment fails, the amount is returned within 7 banking days. A refund is always made to the same instrument the payment came from.

സഹായം വേണമെങ്കിൽ If you need help

റിസർവേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് റിസർവേഷൻ നമ്പറിൽ വിളിക്കുകയോ റിസർവേഷൻ വിഭാഗത്തിന് ഇമെയിൽ അയയ്ക്കുകയോ ചെയ്യാം. ടോൾ ഫ്രീ നമ്പർ എല്ലാ പേജിന്റെയും മുകളിലുണ്ട്.

നേരിട്ട് ടിക്കറ്റ് എടുക്കാൻ റിസർവേഷൻ കൗണ്ടറുകളും ഉണ്ട്; അവയുടെ പട്ടിക 'റിസർവേഷൻ കൗണ്ടറുകൾ' പേജിലാണ്.

For a question about a reservation, call the reservation line or write to the reservation section. The toll-free number is at the top of every page.

Tickets can also be bought in person at a reservation counter; the list is on the Reservation counters page.

റിസർവേഷൻ: +91 9447071021 Reservations: +91 9447071021

rsnksrtc@kerala.gov.in rsnksrtc@kerala.gov.in

ടോൾ ഫ്രീ: 1800-599-4011 Toll-free: 1800-599-4011